0:00
0:00

ഭക്ഷണം = ആരോഗ്യം

ഭക്ഷ്യ സുരക്ഷാ കൈമാറ്റം

Health Insurance Through Safe Food

കണ്ണൂരിൽ ഭക്ഷ്യസുരക്ഷയ്ക്ക് ഓർഗാനിക് അടുക്കള

വിശ്വാസത്തോടെ വിഷമില്ലാതെ ഇനിയെല്ലാം നിങ്ങളുടെ അടുക്കളയിലേയ്ക്ക് …. വിഷ രഹിത പച്ചക്കറികൾ വിശ്വസ്തരായ ചെറുകിട പ്രാദേശിക കർഷകരിൽ നിന്ന് മാത്രം നേരിട്ട് ശേഖരിക്കുന്നു.

കണ്ണൂർ നഗരത്തിൽ വിശാലമായ മുറികളും മറ്റ് സൗകര്യങ്ങളുമായി സംഭരണ വിതരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

ഓർഗാനിക് അടുക്കള മൊബൈൽ ആപ്പ് വഴി, ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്ന കണ്ണൂർ നഗരത്തിലെ നൂറു കുടുംബങ്ങൾക്ക് വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്നു . വിഷരഹിത ഉല്പന്നങ്ങൾ കൂടുതൽ കിട്ടുന്ന മുറയ്ക്ക് കൂടുതൽ നഗര ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു.

ശരാശരി മലയാളിയുടെ അടുക്കളയിലേയ്ക്ക് വേണ്ട എല്ലാ ഭക്ഷ്യവിഭവങ്ങളും വിഷരഹിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന, FSSAI അംഗീകൃത ഹരിത സംരംഭകരിൽ നിന്നും കർഷകരിൽ നിന്നും മാത്രം ശേഖരിച്ച് സൂക്ഷിക്കുന്ന ജില്ലയിലെ ഏക ഹരിത സംഭരണശാല – ഓർഗാനിക് അടുക്കള.

നിങളുടെ നിത്യജീവിതത്തിൽ ഓർഗാനിക് അടുക്കള നൽകുന്നത് ഭാവിയിലെ ചികിൽസയേക്കാൾ നല്ലത് ഇപ്പോഴത്തെ പ്രതിരോധമാണെന്ന സുരക്ഷിത ഭക്ഷണ ജീവിത മൂല്യമാണ്.

നാടൻ കർഷകരെയും നഗര ഉപഭോക്താക്കളെയും കൂട്ടിയിണക്കി ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഹരിത സംരംഭം – ഓർഗാനിക് അടുക്കള.


ഇതിന്റെ ഭാഗമാകാനാഗ്രഹിക്കുന്നവർക്ക് 7591912023 എന്ന കസ്റ്റമർ കൺസോർഷ്യം വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം.

Register Here..

നാട്ടിൻപുറങ്ങളിലെ ചെറുകിട ജൈവകർഷകർ ഹരിത – കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യുസർ കമ്പനികൾ, കുടുംബശ്രീ ,ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൂല്യവർധിത ഭക്ഷ്യ ഉല്പന്നങ്ങൾ തയ്യാറാക്കുന്നവർ എന്നിവരിൽ നിന്ന് മാത്രം സംഭരിക്കുന്ന ഉല്പന്നങ്ങൾ .

കൃഷി ശാസ്ത്രത്തിലധിഷ്ഠിതമായ ഉത്തമ കൃഷി മുറകളിലൂടെ (Good Agricultural Practices -GAP) കഴിക്കാൻ സുരക്ഷിതമായ ( Safe to Eat) പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉല്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത ചെറുകിട പ്രാദേശിക കർഷകരുമായി മാത്രമേ ഓർഗാനിക് അടുക്കള കരാറിലേർപ്പെടുകയുള്ളൂ (Contract Agriculture).

മണ്ണിനടിയിലും പുറത്തും കടുത്ത രാസ കീടനാശിനികളും രാസവളങ്ങളും ചേർത്ത വിഷ പച്ചക്കറികളെ തിരിച്ചറിയാത്ത നമ്മൾ തുടർച്ചയായി വഞ്ചിക്കപ്പെടുന്നുണ്ട്.

ജൈവമെന്ന പേരിട്ട് നമ്മുടെ അടുക്കളയിലെത്തുന്നതും വിഷമയമായിരിക്കാം.


രണ്ട് തരത്തിൽ കൃഷി ചെയ്യുന്നവരും മാർക്കറ്റിലെത്തുന്ന വിഷവിഭവങ്ങൾ ജൈവമെന്ന പേരിൽ കൈമാറി ലാഭം കൊയ്യുന്നവരുമുണ്ട്.


ഇത്തരം തട്ടിപ്പുകളിൽ നിന്നുമുള്ള മോചനത്തിനായി പരിശ്രമിക്കുന്ന ഒരു കൂട്ടം നഗര ഉപഭോക്താക്കളുടെ മനസിൽ തോന്നിയ ആശയമാണ് വിശ്വസിച്ച് വാങ്ങിക്കഴിക്കാനൊരിടം എന്ന ഓർഗാനിക്ക് അടുക്കള.

വിഷരഹിത കൃഷിയുമായി കർഷകർ പാടത്തുണ്ട്.

ആ ഉല്പന്നങ്ങൾ അടുക്കളയിലെത്തിക്കിട്ടണമെന്ന അതിയായ ആഗ്രഹവുമായി കസ്റ്റമർ വീട്ടിലുണ്ട്.

ഞങ്ങൾ ” ഓർഗാനിക് അടുക്കള ” ഇവർക്കിടയിലുണ്ട്.

സംഭരണവും പാക്കേജിങ്ങും ഹോം ഡെലിവറിയുമായി ഞങ്ങളുടെ ഹരിതസേന നിങ്ങൾക്കൊപ്പം.


നാട്ടു നൻമകളുടെ ഉറവ വറ്റാത്ത നാടൻ വയലുകളിൽ വിയർപ്പൊഴുക്കി ജൈവ വിരുന്നൊരുക്കുന്ന എത്രയോ ചെറുകിട കർഷകരുണ്ട് നമുക്ക് ചുറ്റും. അവർ പൈതൃകമായി കിട്ടിയ നാട്ടറിവുകൾക്കൊപ്പം ജൈവികമായി കൃഷി ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ വിളയുന്ന വിഭവങ്ങൾ ആരോഗ്യ സുരക്ഷയുടെ അടയാളങ്ങളാണ്. ഭക്ഷ്യ സുരക്ഷയുടെ മുദ്രകളാണ്. അവരിലെ സത്യസന്ധരെ കണ്ടെത്തി, അവർക്ക് കരുത്തുറ്റ നഗരവിപണി ഉറപ്പാക്കി ,കൈമാറ്റത്തിന്റെ ഒരാത്മ ബന്ധം സ്ഥാപിക്കുകയാണ് ഈ സംരംഭം.

Organic Adukkala

ഗുണമേൻമയിലും വിശ്വാസ്യതയിലും വില്പനാനന്തര സേവനത്തിലും സത്യസന്ധതയിലും വിട്ടുവീഴ്ചയില്ലാത്ത സംരംഭം


ഗ്രാമങ്ങളിലെ ചെറുകിട കർഷകരുടെ കൃഷിയിടം നേരിട്ട് സന്ദർശിച്ച് , മണ്ണൊരുക്കൽ മുതൽ വിളവെടുപ്പു വരെ സസൂക്ഷ്മം വീക്ഷിച്ച്, ഓരോ പരിചരണ ഘട്ടവും രേഖപ്പെടുത്തി, കൃത്യമായ ജൈവ-വിഷരഹിത സർട്ടിഫിക്കേഷൻ നടത്തി , സ്ഥിരം കരാറിലേർപ്പെടുകയാണ് ഈ സംരംഭം.


നേരത്തെ രജിസ്റ്റർ ചെയ്ത ഓരോ ടൗൺഷിപ്പിലേയും 100 നഗരവാസികൾക്ക് മാത്രമായി മൊബൈൽ ആപ്പ് വഴി ആഴ്ച തോറും വിഭവങ്ങളുടെ പട്ടിക തയ്യാറാക്കി ഓൺലൈൻ സ്റ്റോക്ക് / ഡിമാന്റ് / സപ്ലൈ സിസ്റ്റത്തിലൂടെ ആഴ്ച തോറുമുള്ള കൃത്യമായ സംഭരണം / തരം തിരിക്കൽ /പാക്കേജിങ്ങ് /നടത്തി നഗരവാസികൾക്ക് ഹോം ഡെലിവറി മാത്രം ചെയ്യുന്ന ഹരിത സംരംഭമാണ്

ഓർഗാനിക് അടുക്കള

നമ്മുടെ ഇനിയുള്ള കാലത്തെ നല്ല ആരോഗ്യത്തിനായി ഇന്നെടുക്കുന്ന ഹെൽത് ഇൻഷ്വറൻസാണ് നിങ്ങൾക്കു മുമ്പിലെത്തുന്ന “ഓർഗാനിക് അടുക്കള “

ഭക്ഷണം = ആരോഗ്യം ശരിയല്ലേ ? ചിന്തിക്കൂ ….

നാട്ടു നൻമയുടെ കൈമാറ്റം വിഷമില്ലാതെ….
വിശ്വാസത്തോടെ…


രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും

7591912023

Contact us

Regional Office :

ORGANIC ADUKKALA

Door No.53/281-1

IRIVERI KOVIL ROAD,

NEAR SREE CHAND HOSPITAL

KANNUR.

Phone :

Phone : 7591912023

E-mail :

organicadukkala@gmail.com

Contact us